ഓട്ടോറിക്ഷക്കു മുന്നിൽ മ്ലാവ് വട്ടം ചാടിയുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.

ഓട്ടോറിക്ഷക്കു മുന്നിൽ മ്ലാവ് വട്ടം ചാടിയുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.
alternatetext

കോതമംഗലം: തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് കോതമംഗലം- തട്ടേക്കാട് റോഡിൽ പുന്നേക്കാട് കളപ്പാറയിൽ ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടി അപകടമുണ്ടായത്. അപകടത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് അടിയിൽപ്പെട്ട ഡ്രൈവർ മാമലക്കണ്ടം എളംബ്ലാശ്ശേരി വിജിൽ.പി.എൻ(41) അതിദാരുണമായി മരണപ്പെട്ടു.

കോതമംഗലത്തെ ആശുപത്രിയിലേക്ക് യാത്രക്കാരുമായി പോകുമ്പോഴായിരുന്നു റോഡിന്റെ ഇടതുവശത്ത് നിന്നും എടുത്തുചാടിയ മ്ലാവിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വനംവകുപ്പ് ജീവനക്കാരും, യാത്രക്കാരും ചേർന്ന് വിജിലിനെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരിയിലും എത്തിച്ചു എങ്കിലും അപകടത്തിൽ വാരിയെല്ലുകൾ തകർന്ന് രക്തസ്രാവം നിൽക്കാതെ വന്നതിനാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആറിലും,നാലിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളും, ഭാര്യയും, ക്യാൻസർ രോഗിയായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് മരണപ്പെട്ടത്.