ഓണ്‍ലൈൻ തട്ടിപ്പ്: ഓഹരി വിപണിയുടെ പേരു പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍.

ഓണ്‍ലൈൻ തട്ടിപ്പ്: ഓഹരി വിപണിയുടെ പേരു പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍.
alternatetext

മലപ്പുറം: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി പണം നേടാൻ സഹായിക്കാമെന്ന പേരില്‍ പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് മുജ്‌തബയാണ് പിടിയിലായത്. സമൂഹമാധ്യമത്തില്‍ വ്യാജ പരസ്യം നല്‍കിയാണ് പ്രതി പണം തട്ടിയത്. വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശിയില്‍ നിന്ന് പ്രതികള്‍ 1,08,02,022 രൂപയാണ് തട്ടിയെടുത്തത്.

സ്റ്റോക്ക് ട്രേഡിംഗിനെന്ന പേരില്‍ പലതവണകളായാണ് പണം അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി