ചാരുംമൂട് ചുനക്കരയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുനക്കര സരളാലയത്തില്‍ യശോധരൻ (63) ഭാര്യ സരള (60) എന്നിവരാണ് മരിച്ചത്. രാവിലെ അയല്‍വാസികളാണ് യശോധരൻ തൂങ്ങിനില്ക്കുന്നത് കണ്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഇരുകൈകള്‍ക്കും വൈകല്യമുള്ള സരളയുടെ മൃതദേഹം വീടിന്റെ പൂമുഖത്തും യശോധരനെ വീടിന് പുറത്ത് സ്റ്റീലുകൊണ്ട് നിർമിച്ച സ്റ്റെയർകെയ്സില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഭാര്യയെ കൊന്ന ശേഷം യശോധരൻ ജീവനൊടുക്കിയതാവാമെന്ന സംശയമാണുള്ളത്. ദമ്ബതികള്‍ തമ്മില്‍ ഇടയ്ക്കൊക്കെ വഴക്ക് ഉണ്ടാകാറുള്ളതായും പുറത്തുള്ളവരോട് വലിയ സഹകരണമില്ലെന്നും നാട്ടുകാർ പറഞ്ഞു. യശോധരന്റെ മൂന്നാം വിവാഹമാണ് സരളയുമായി നടന്നത്. ഇവർക്ക് കുട്ടികളില്ല. യശോധരന് ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി മൂന്നു മക്കളുണ്ട്. മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന യരോധരൻ അസുഖം മൂലം ഒരു വർഷത്തിലധികമായി മദ്യപിക്കാറില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുറത്തികാട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.