വെള്ളമില്ലാത്ത കുഴൽക്കിണറിലേക്ക് തോട്ട പൊട്ടിച്ചിട്ടു; സ്ഫോടനത്തിൽ ഒരാൾ മരിച്ചു

വെള്ളമില്ലാത്ത കുഴൽക്കിണറിലേക്ക് തോട്ട പൊട്ടിച്ചിട്ടു; സ്ഫോടനത്തിൽ ഒരാൾ മരിച്ചു
alternatetext

ഇടുക്കി: നെടുങ്കണ്ടത്ത് കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ വൈകിട്ട് ഏഴു മണിയോടെയാണ് തോട്ട പൊട്ടി ഒരാൾ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കമ്പംമെട്ട് സ്വദേശി രാജേന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

കുഴൽ കിണർ ജോലിയ്ക്കായി എത്തിയ രാജേന്ദ്രനും സുഹൃത്ത് ജയ്മോനും ചേർന്ന് ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതിനിടെ തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയിരുന്നു. കൂടാതെ അപകടത്തിൽ അണക്കര സ്വദേശി ജയ്മോനും ഗുരുതരമായി പരിക്കേറ്റു