പത്മജയുടെ പോക്ക് യുഡിഎഫിന് ഒരു ക്ഷീണവും ഉണ്ടാക്കില്ല:മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം

പത്മജയുടെ പോക്ക് യുഡിഎഫിന് ഒരു ക്ഷീണവും ഉണ്ടാക്കില്ല:മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം
alternatetext

മലപ്പുറം: അനില്‍ ആന്‍റണി ബിജെപിക്ക് ഉണ്ടാക്കിയതിന്‍റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ വേണുഗോപാല്‍ ഉണ്ടാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ബിജെപിക്ക് ബുദ്ധി ഉപദേശിക്കുന്നവരെ കുറിച്ചും അത് അനുസരിക്കുന്ന നേതാക്കളെ കുറിച്ചും ഓര്‍ത്താണ് തനിക്ക് സഹതാപം. പത്മജയുടെ പോക്ക് യുഡിഎഫിന് ഒരു ക്ഷീണവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്മജക്ക് അർഹമായ അംഗീകാരം കോണ്‍ഗ്രസ് പാർട്ടി നല്‍കിയിട്ടുണ്ട്. ലോക്സഭയിലേക്കും നിയമസഭയിലേയ്ക്കുമായി മൂന്ന് തവണ മത്സരിക്കാനുള്ള അവസരം കൊടുത്തു. കെ. കരുണാകരന്‍റെ മകളായി ജനിച്ചു എന്നത് മാത്രമാണ് അവരുടെ രാഷ്‌ട്രീയ പാരമ്ബര്യം. ബിജെപിയിലേക്ക് അടുത്തിടെ എത്തിയ പി.സി.ജോർജും അനില്‍ ആന്‍റണിയും ജനപിന്തുണ ഇല്ലാത്തവരാണ്. ഇവരുടെ പാർട്ടി പ്രവേശനത്തിന് നല്ല പ്രചാരണം കിട്ടിയെങ്കിലും ബിജെപിക്ക് എന്തു ഗുണമുണ്ടായി എന്നും അദ്ദേഹം ചോദിച്ചു. ഇതിന്‍റെ മൂന്നാം വേർഷനാണ് പത്മജ. കോണ്‍ഗ്രസിലെ ഇത്തരം ആളുകള്‍ വേഗം പോകുന്നതാണ് നല്ലത്.

വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമർശിക്കുന്ന സിപിഎം പശ്ചിമ ബംഗാളില്‍ പാർട്ടി മുഴുവനായും ബിജെപിയിലേക്ക് പോയ കാര്യം ഓർക്കണമെന്നും പി.എം.എ.സലാം കൂട്ടിച്ചേർത്തു.