ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയായിരുന്ന സാബുവിനെ പാർട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ കഞ്ഞിക്കുഴിയിലെ സിപിഎമ്മില്‍ കൂട്ട രാജി. സ്മാരകം തകർത്ത കേസില്‍ പ്രതികളെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. മൂന്നു മാസം മുമ്ബാണ് സാബുവിനെ സിപിഎമ്മില്‍ തിരികെയെടുത്തത്.
മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ മേഖലാ തലത്തില്‍ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. സാബുന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി ജില്ലാ – സംസ്ഥാന നേതൃത്വത്തിന് ഒരു വിഭാഗം പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.