കോഴിക്കോട്: പൂക്കോട് വെറ്ററിനിറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നില്‍ വര്‍ഗീയതയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അക്രമം നടത്തിയത് പിഎഫ്ഐ ചേര്‍ന്ന എസ്എഫ്ഐ ആണെന്നും അദ്ദേഹം പറഞ്ഞു.
പിഎഫ്ഐ ബന്ധമുള്ള കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഈ കേസും കേന്ദ്ര അന്വേഷണ സംഘത്തിന്റെ പരിധിയില്‍ വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പിഎഫ്ഐ നിരോധിച്ച ശേഷം അവര്‍ എസ്എഫ്ഐയില്‍ ചേര്‍ന്നു. പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത സംഘടനകളായി ഇവര്‍ മാറിയെന്നും എസ്എഫ്ഐ സദാചാര പോലീസ് ആകുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു