ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ജെ ചിഞ്ചുറാണി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ജെ ചിഞ്ചുറാണി
alternatetext

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ജെ ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിയായില്ല. ഗവർണർ തീരുമാനമെടുത്തത് സർക്കാരുമായോ വകുപ്പുമായോ ആലോചിക്കാതെയാണ്. നടപടി അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സർവകലാശാലയുടെ ഡീൻ എന്ന് പറയുന്നയാള്‍ കുട്ടികളുടെയെല്ലാം ഉത്തരവാദിത്തമുള്ള, ഹോസ്‌റ്റലിന്റെ ചുമതലയുള്ളയാളാണ്. അന്നന്ന് നടക്കുന്ന വിഷയം അയാള്‍ അന്വേഷിക്കണമായിരുന്നു. കുട്ടിയുടെ മരണം പോലും ഹോസ്റ്റലിലെ മറ്റാരോ ആണ് അറിയിച്ചത്. ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഡീനെ അന്വേഷണ വിധേയമായി മാറ്റി നിറുത്താൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഡോ.എം.ആർ.ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടിരുന്നു. മൂന്ന് ദിവസം തുടർച്ചയായി വിദ്യാർത്ഥി പീഡനം അനുഭവിക്കേണ്ടി വന്നെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയാണെന്നും ഗവർണർ വിമർശിച്ചു.

ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയുടെ സേവനം തേടുന്നു.കോളേജ് ഹോസ്റ്റലുകള്‍ എസ്‌എഫ്‌ഐയുടെ ആസ്ഥാനമാക്കി മാറ്റുന്നു.എസ്‌എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒരുമിച്ച്‌ പ്രവർത്തിക്കുന്നു.ഇത്തരം റിപ്പോർട്ടുകള്‍ ലഭിച്ചു.സിദ്ധാർത്ഥിന് 24 മണിക്കൂറും ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല എന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു