ബെംഗളുരുവില്‍ സ്‌ഫോടനമുണ്ടായ രാമേശ്വരം കഫെയില്‍ ബാഗ് കൊണ്ടുവച്ച ആളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി

ബെംഗളുരുവില്‍ സ്‌ഫോടനമുണ്ടായ രാമേശ്വരം കഫെയില്‍ ബാഗ് കൊണ്ടുവച്ച ആളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി
alternatetext

ബെംഗളുരുവില്‍ സ്‌ഫോടനമുണ്ടായ രാമേശ്വരം കഫെയില്‍ ബാഗ് കൊണ്ടുവച്ച ആളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി. 28 നും 30 നും ഇടയില്‍ പ്രായമുള്ളയാളാണ് ബാഗ് കഫെയില്‍ കൊണ്ടുവച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ കഫെയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഭക്ഷണം കഴിക്കാതെ ബാഗ് കഫെയില്‍ വച്ച്‌ സ്ഥലം വിടുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. ഇതിനിടെ കേസില്‍ കര്‍ണാടക പൊലീസ് യുഎപിഎ ചുമത്തി. ഉപേക്ഷിച്ച ബാഗ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിന്റുകളില്‍ ഒന്നാണ് രാമേശ്വരം കഫേ. സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

കേസില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് കഫെയുടെ സമീപത്തെ കടകളില്‍ നിന്നുള്ള ദൃശശ്യങ്ങള്‍ ശേഖരിച്ച്‌ പരിശോധിച്ച്‌ വരികയാണ്