ആർപിഎഫിൽ എസ്.ഐ, കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനം; വാർത്ത വ്യാജമാണെന്ന് റെയിൽവേ.

ആർപിഎഫിൽ എസ്.ഐ, കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനം; വാർത്ത വ്യാജമാണെന്ന് റെയിൽവേ.
alternatetext

തിരുവനന്തപുരം: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (ആർപിഎഫ്) എസ്.ഐ, കോൺസ്റ്റബിൾ എന്നീ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വാർത്ത വ്യാജമാണെന്ന് റെയിൽവേ അറിയിച്ചു.ആർ.പി.എഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു വ്യാജവാർത്ത.

“RTUEXAM.NET’ എന്ന വെബ്സൈറ്റ് വഴിയാണ് ഇത്തരമൊരു സന്ദേശം പ്രചരിക്കുന്നത്. ആർപിഎഫോ, റെയിൽവേ മന്ത്രാലയമോ ഇത്തരമൊരു വാർത്ത നൽകിയിട്ടില്ല എന്നാണ് അറിയിച്ചിട്ടുള്ളത്.