ഭിന്നശേഷി സംവരണത്തില്‍ സഹകരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി:മന്ത്രി ഡോ. ആർ ബിന്ദു

ഭിന്നശേഷി സംവരണത്തില്‍ സഹകരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി:മന്ത്രി ഡോ. ആർ ബിന്ദു
alternatetext

സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളില്‍ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണത്തില്‍ സഹകരണ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതായി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവില്‍ സഹകരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്താത്തത് കേരള പബ്ലിക് സർവീസ് കമ്മീഷൻ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്നാണ് നടപടി.

ഭിന്നശേഷി വിഭാഗക്കാർക്ക് സർക്കാർ നിയമനങ്ങളില്‍ അനുവദിച്ച നാല് ശതമാനം സംവരണമാണ് സഹകരണ സ്ഥാപനങ്ങളിലെ സമാന തസ്തികകളില്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവ് ഭേദഗതി ചെയ്തത്. ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിസംവരണം മൂന്നില്‍ നിന്നും നാലു ശതമാനമായി ഉയർത്തുകയും ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ഇതിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്തിരുന്നു.