തിരുവോണ ദിവസം പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ മറ്റു പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെ മറ്റ് എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. സര്‍ക്കാരും പ്രതികളും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
കേസിലെ പ്രതികള്‍ ആര് എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹകില്‍ ഉള്ളവരായിരുന്നു. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.