തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസില്‍തന്നെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തിന്‍റെ നിലപാടില്‍ മാറ്റമില്ല. മൂന്നാം വയസില്‍ നഴ്സറി പoനം ആരംഭിക്കുന്ന കുട്ടികള്‍ അഞ്ച് വയസാകുമ്ബോള്‍ ഒന്നാം ക്ലാസില്‍ പഠിക്കാന്‍ പ്രാപ്തരാകും.
നിലവിലെ പ്രവേശന സംവിധാനത്തെ മാറ്റിയാല്‍ സാമൂഹികപ്രശ്നം തന്നെയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ അധ്യയനവര്‍ഷത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്ന കേന്ദ്ര നിർദേശത്തോടുള്ള പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്