ഓട്ടോയാത്രക്കാർക്കു നേരെ കാട്ടാനയുടെ ആക്രമണം; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു.

ഓട്ടോയാത്രക്കാർക്കു നേരെ കാട്ടാനയുടെ ആക്രമണം; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു.
alternatetext

മൂന്നാർ: തിങ്കളാഴ്ച രാത്രിയാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവർക്ക് നേരെ കാട്ടാനയുടെ ആക്രമണം നടന്നത്. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നാർ കന്നിമല എസ്റ്റേറ്റ് സ്വദേശിയായ ഓട്ടോഡ്രൈവർ മണി എന്ന് വിളിക്കുന്ന സുരേഷ് കുമാർ മരിച്ചു. കൂടാതെ ആക്രമണത്തിൽ യാത്രക്കാരായ എസക്കി രാജ, ഭാര്യ റെജീന എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ മകൾ പ്രിയയും, വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു ഇതര സംസ്‌ഥാന തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു.

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലേക്ക് മാറ്റിയ മണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

ആഴ്ചകള്‍ക്കു മുമ്ബ് വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ജില്ലയിലുണ്ടായി.