കുമളി: തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുമളി മുരിക്കടിക്കു സമീപം ആറുവയസു പ്രായമുള്ള ഇതരസംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. റോഡരികിൽ ഒറ്റക്ക് നിന്ന പെൺകുട്ടിയെ കണ്ട് അസ്വാഭാവികത തോന്നിയ നാട്ടുകാർ ആദ്യം കുട്ടിയോട് വിവരങ്ങൾ ചോദിച്ചെങ്കിലും കുട്ടിയുടെ ഭാഷയും, സംസാരരീതിയും മനസിലാക്കാൻ കഴിഞ്ഞില്ല.
തുടർന്ന് പോലിസിൽ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ ഏറ്റെടുത്ത് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് പോലീസ്.