മൂന്നാർ: ഇന്ന് രാവിലെ എട്ടര മണിയോടെയാണ് മൂന്നാറിലെ ഗതാഗതം തടസ്സപ്പെടുത്തികൊണ്ട് പടയപ്പ വീണ്ടും വരവ് അറിയിച്ചത്. നേമക്കാട് റൂട്ടിൽ സിമന്റുമായി വന്ന ലോറി തടഞ്ഞുനിർത്തിയ പടയപ്പ വാഹനത്തെ തകർക്കുവാനും ശ്രമിച്ചു. ഏകദേശം ഒരു മണിക്കൂറോളം മൂന്നാർ- നേമക്കാട് റോഡിൽ പടയപ്പ നിലയുറപ്പിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പണിക്ക് പോകാനെത്തിയ തോട്ടം തൊഴിലാളികളാണ് കൂട്ടത്തോടെ ശബ്ദമുണ്ടാക്കി പടയപ്പ എന്ന കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്നും അകറ്റിയത്.