മുക്കുപണ്ടം പണയം വച്ച്‌ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ

മുക്കുപണ്ടം പണയം വച്ച്‌ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ
alternatetext

അടൂര്‍: ചൂരക്കോട്‌ പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്‌ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച്‌ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ അറസ്‌റ്റ് ചെയ്‌തു. ഏറത്ത്‌ മണക്കാല ചിറ്റാണിമുക്ക്‌ കൃഷ്‌ണാലയം വീട്ടില്‍ അരുണ്‍ കൃഷ്‌ണ(29)നാണ്‌ പിടിയിലായത്‌.

ജനുവരി ആദ്യമാണ്‌ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെത്തി ഇയാള്‍ മുക്കുപണ്ടം പണയം വച്ച്‌ അന്നും അടുത്ത ദിവസവുമായി പണം കൈപ്പറ്റിയത്‌. ഇയാള്‍ വീണ്ടും പണയം വക്കാന്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ സ്വര്‍ണം ഉരച്ചു നോക്കിയപ്പോള്‍ മുക്കുപണ്ടമാണെന്ന്‌ മനസിലായി.

പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പോലീസ്‌ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ജില്ലാ പോലീസ്‌ മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം, ഡിവൈ.എസ്‌.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ആര്‍. രാജീവ്‌, എസ്‌.ഐ. എം. പ്രശാന്ത്‌, എസ്‌.സി.പി.ഓമാരായ സൂരജ്‌, ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.