സുഹൃത്തിന് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യയെ, ഭർത്താവ് ക്രൂരമായി മർദിച്ചു

സുഹൃത്തിന് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യയെ, ഭർത്താവ് ക്രൂരമായി മർദിച്ചു
alternatetext

കൊല്ലം: സുഹൃത്തിന് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി മർദിച്ച്‌ ഭർത്താവ്. കൊല്ലം ഓയൂരിലാണ് ഞെട്ടിക്കുന്ന സംഭവം. മർദനത്തില്‍ പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞദിവസം ഓയൂർ കാറ്റാടി സ്വദേശിയായ സുഹൃത്തും പരാതിക്കാരിയുടെ ഭർത്താവുമായി വീട്ടിലെത്തി മദ്യപിച്ചിരുന്നു. മദ്യലഹരിയിലായ ഇരുവരും വീട്ടമ്മയെ നിർബന്ധിച്ച്‌ മദ്യം നല്‍കാൻ ശ്രമിക്കുകയും സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

പീഡന ശ്രമം നടന്ന വിവരം വീട്ടമ്മ ഭർത്താവിനോട് പറഞ്ഞെങ്കിലും അയാള്‍ അത് കേള്‍ക്കാൻ തയ്യാറാക്കാതെ തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് യുവതി പൊലീസിന് മൊഴിനല്‍കി. തല്ലുകയും മുഖത്ത് അടിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ച്‌ മുഖത്ത് അടിക്കുകയും ചെയ്തതയാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഭർത്താവിനെയും സുഹൃത്തിനെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്