കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ചാടിയ പ്രതിക്ക് താമസ സൗകര്യം ഒരുക്കിയ കാമുകി അറസ്റ്റില്‍

കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ചാടിയ പ്രതിക്ക് താമസ സൗകര്യം ഒരുക്കിയ കാമുകി അറസ്റ്റില്‍
alternatetext

കണ്ണൂർ: ജ‌യില്‍ ചാടി‌യ പ്രതിയേയും ഇയാള്‍ക്ക് താമസ സൗകര്യം ഒരുക്കിയ കാമുകിയേയും പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് ചാടിയ ഹര്‍ഷാദിനെ‌യും ഇയാള്‍ക്ക് താമസ സൗകര്യമൊരുക്കിയ കാമുകി തമിഴ്നാട് ശിവഗംഗ സ്വദേശി അപ്സരയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മ‌യക്കുമരുന്ന് കേസില്‍ പത്തു വർഷത്തെ കഠിനതടവ് ശിക്ഷ അനുഭവിച്ചു ‌‌വന്നിരുന്ന ഹർഷാദ് കഴിഞ്ഞ ജനുവരി 14നാണ് ജയില്‍ ചാടിയത്.

രാവിലെ പത്രം എടുക്കാൻ ജയിലില്‍നിന്നും പുറത്തിറങ്ങിയ ഇയാള്‍ ജയിലിന് മുന്നില്‍ ‌‌ കാത്തിരുന്ന സുഹൃത്ത് റിസ്വാനൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൗണ്‍ പോലീസ് ന‌ടത്തി‌യ അന്വേഷണത്തില്‍ ഇയാള്‍ ബംഗളൂരുവിലേക്ക് ക‌ടന്നതായി കണ്ടെത്തി. ഹർഷാദ് അപ്സര‌യേയും ബംഗളൂരുവിലെത്തിച്ചു.പിന്നീട് ഇരുവരും ഒന്നിച്ച്‌ നേപ്പാള്‍ അതിർത്തി വരെയും ഡല്‍ഹിയിലും എത്തിയതായി മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധയില്‍ പോലീസ് കണ്ടെത്തി.

കഴിഞ്ഞയാഴ്ച ഇയാളുടെ സുഹൃത്ത് റിസ്വാനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി‌യിരുന്നു. തുടർന്ന് ചോദ്യം ചെ‌യ്തതില്‍ നിന്ന് നടത്തിയ ന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ടാറ്റൂ കലാകാരിയായ അപ്സര മുൻപ് തലശേരിയില്‍ ജോലി ചെയ്തിരുന്നു. അപ്സര വിവാഹിതയാണ്. ഹർഷാദിന് ഭാര്യയും കുഞ്ഞുമുണ്ട്