കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം കൗണ്‍സിലർമാർക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അനൂപ് ഡേവിസ് കാട, മധു അമ്ബലപുരം എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇരുവരും നാളെ ഇഡിയുടെ മുന്നില്‍ ഹാജരാകണമെന്നാണ് നിർദേശം. കേസില്‍ ഇഡി ആദ്യഘട്ട കുറ്റപത്രം നേരത്തേ സമർപ്പിച്ചിരുന്നു. ആദ്യ ഘട്ട കുറ്റപത്രത്തില്‍ 55 ഓളം പേരാണ് പ്രതികള്‍. അനധികൃതമായി വായ്പ നല്‍കി ബാങ്കിലെ നിക്ഷേപമായ 125 കോടിയോളം രൂപ തട്ടിച്ചുവെന്നതാണ് കരുവന്നൂർ ബാങ്ക് കേസ്.
കേസില്‍ മുതിർന്ന് സിപിഐഎം നേതാവ് എ സി മൊയ്തീന് പങ്കുണ്ടെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മുൻ സഹകരണരജിസ്ട്രാർമാർ, സി കെ ചന്ദ്രൻ, പ്രധാന പ്രതികളായ ബാങ്ക് മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി കെ ജില്‍സ്, പ്രധാനപ്രതിയായ മുൻ സെക്രട്ടറി സുനില്‍കുമാറിന്റെ അച്ഛൻ എന്നിവർ മൊയ്തീന് പങ്കുണ്ടെന്നാണ് ഇഡിക്ക് മൊഴി നല്‍കിയിട്ടുള്ളത്.