കരസേനയില്‍ 2024-25 വർഷത്തെ അഗ്നിവീർ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനായി മാർച്ച് 22 വരെ രജിസ്റ്റർ ചെയ്യാം. ഓണ്‍ സെലക്ഷൻ ടെസ്റ്റ് ഏപ്രില്‍ 22ന് ആരംഭിക്കും. ഇതില്‍ യോഗ്യത നേടുന്നവർ രണ്ടാംഘട്ടം നടത്തുന്ന റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കണം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലയിലുള്ളവർ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസിന്റെയും കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, മാഹി, ലക്ഷദ്വീപ് നിവാസികള്‍ കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫിസിന്റെയും പരിധിയില്‍പെടും.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.joinindianarmy.nic.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈൻ കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷഫീസ് 250 രൂപ. ഇനി പറയുന്ന വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. അഗ്നിവീർ (ജനറല്‍ ഡ്യൂട്ടി): യോഗ്യത: 45 ശതമാനം മാർക്കോടെ എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം (ഓരോ വിഭാഗത്തിനും 33 ശതമാനം മാർക്കില്‍ കുറയരുത്) എല്‍.എം.വി ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഡ്രൈവർ തസ്തികക്ക് മുൻഗണന ലഭിക്കും. അഗ്നിവീർ (ടെക്നിക്കല്‍): യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് അടക്കം മൊത്തം 50 ശതമാനം മാർക്കില്‍ (ഓരോ വിഷയത്തിനും 40 ശതമാനം മാർക്കില്‍ കുറയരുത്) കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസാകണം.
അല്ലെങ്കില്‍ ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടുവും ബന്ധപ്പെട്ട ട്രേഡില്‍ ഒരുവർഷത്തില്‍ കുറയാത്ത ഐ.ടി.ഐ സർട്ടിഫിക്കറ്റും അല്ലെങ്കില്‍ 50 ശതമാനം മാർക്കോടെ എസ്.എസ്.എല്‍.സിയും (ഇംഗ്ലീഷ്, മാത്സ്, സയൻസ് വിഷയങ്ങള്‍ക്ക് 40 ശതമാനം മാർക്കില്‍ കുറയരുത്) ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവർഷത്തില്‍ കുറയാതെ ഐ.ടി.ഐ സർട്ടിഫിക്കറ്റും അല്ലെങ്കില്‍ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും ഉണ്ടാകണം. മെക്കാനിക് മോട്ടോർ വെഹിക്കിള്‍, മെക്കാനിക് ഡീസല്‍, ഇലക്ട്രോണിക് മെക്കാനിക്, ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഐ.ടി, വേസ്സല് നാവിഗേറ്റർ, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈല്‍/കമ്ബ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ഉള്‍പ്പെടെയുള്ള ട്രേഡ്/ബ്രാഞ്ചുകാർക്കാണ് അവസരം. അഗ്നിവീർ (ഓഫിസ് അസിസ്റ്റന്റ്/സ്റ്റോർ കീപ്പർ ടെക്നിക്കല്‍): ഏതെങ്കിലും സ്ട്രീമില്‍ മൊത്തം 60 ശതമാനം മാർക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. (ഓരോ വിഷയത്തിനും 50 ശതമാനം മാർക്കില്‍ കുറയരുത്).
ഇംഗ്ലീഷ്, മാത്സ്, അക്കൗണ്ട്സ്, ബുക്ക് കീപ്പിങ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാർക്കില്‍ കുറയരുത്. അഗ്നിവീർ ട്രേഡ്സ്മെൻ: എട്ട്, പത്ത് ക്ലാസുകള്‍ പാസായവർക്കാണ് അവസരം. ഓരോ വിഷയത്തിനും 33 ശതമാനം മാർക്കില്‍ കുറയാതെയുണ്ടാകണം. പ്രായപരിധി: 2003 ഒക്ടോബർ ഒന്നിനും 2007 ഏപ്രില്‍ ഒന്നിനും മധ്യേ ജനിച്ചവരാകണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം. ഉയരം-അഗ്നിവീർ (ജിഡി) 166 സെ.മീറ്റർ, ടെക്നിക്കല്‍-165 സെ. മീറ്റർ, ട്രേഡ്സ്മാൻ-166 സെ.മീറ്റർ, ഓഫിസ് അസിസ്റ്റന്റ് /സ്റ്റോർകീപ്പർ ടെക്നിക്കല്‍-162 സെ.മീറ്റർ. നെഞ്ചളവ് 77 സെ.മീറ്റർ, വികാസശേഷി 5 സെ.മീറ്റർ. തെരഞ്ഞെടുപ്പ് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൈനിക പരിശീലനം നല്‍കും. നാലുവർഷത്തേക്കാണ് നിയമനം. ഒന്നാം വർഷം പ്രതിമാസം 30,000 രൂപ, രണ്ടാംവർഷം 33,000 രൂപ, മൂന്നാം വർഷം 36500 രൂപ, നാലാം വർഷം പ്രതിമാസം 40,000 രൂപ എന്നിങ്ങനെയാണ് ശമ്ബളം. 30 ശതമാനം കോർപ്സ് ഫണ്ടിലേക്ക് പിടിക്കും. പിരിഞ്ഞുവരുമ്ബോള് സേവ നിധിയായി 10.04 ലക്ഷം രൂപ നല്‍കും. സേവന കാലയളവില്‍ 48 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദർശിക്കുക.