ഇടുക്കി: മറയൂരില്‍ റിട്ടയേഡ് എസ്.ഐ. വെട്ടേറ്റു മരിച്ചു. തമിഴ്നാട്ടില്‍ എസ്.ഐ. ആയിരുന്ന പി. ലക്ഷ്മണന് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരിയുടെ മകന് അരുണിനായി മറയൂര്‍ പോലീസ് തിരച്ചില്‍ തുടങ്ങി. മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്തുവെച്ച് അരുണ്‍, ലക്ഷ്മണനെ വെട്ടുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ആശുപത്രിയില്എത്തിക്കും മുമ്ബേ മരിച്ചു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായ അരുണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതാണ് പ്രകോപന കാരണമെന്നാണ്പോലീസിന്റെ പ്രാഥമിക നിഗമനം.