ദേശീയപാതയില്‍ കല്ലമ്ബലം ആഴാംകോണം ജംക്‌ഷനു സമീപം സ്‌കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. മുല്ലമംഗലം ആഴാംകോണം വൈഗ ലാൻഡില്‍ പരേതനായ വിജയകുമാരിയുടെയും ഗോപിനാഥക്കുറുപ്പിൻ്റെയും മകള്‍ ശ്രീലക്ഷ്മി (28) ആണ് മരിച്ചത്. ഭർത്താവ് രഞ്ജുലാലിനും മകള്‍ വൈഗയ്ക്കും പരിക്കേറ്റു. ഒന്നര വയസ്സുള്ള മകള്‍ നൈഗ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കീഴൂർ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എതിർദിശയില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഇവരുടെ സ്കൂട്ടറിന് നിയന്ത്രണം നഷ്ടപ്പെട്ടു.
റോഡരികിലെ വേലിയില്‍ ശ്രീലക്ഷ്മിയുടെ കഴുത്തില്‍ ഇടിക്കുകയും ആഴത്തിലുള്ള പരുക്കേല്‍ക്കുകയും ചെയ്തു. ഡീസെൻ്റ് മുക്ക് സ്വദേശി സിയാദ് ഇവരെ കാറില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീലക്ഷ്മിയെ രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രഞ്ജുലാല്‍ ഒരാഴ്ച മുമ്ബാണ് നാട്ടില്‍ വന്നത്.ദേശീയപാത വികസനത്തിൻ്റെ ഭാഗമായി റോഡിലെ ഇരുട്ടും കുഴിയും കാരണം പ്രദേശത്ത് അപകടങ്ങള്‍ തുടർക്കഥയാണെന്ന് നാട്ടുകാർ പറഞ്ഞു. കരാറുകാരൻ്റെ അനാസ്ഥയും അനാസ്ഥയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.