ബിഎസ്‌എൻഎല്‍ ജീവനക്കാർ ഇന്ന് പണിമുടക്കും

ബിഎസ്‌എൻഎല്‍ ജീവനക്കാർ ഇന്ന് പണിമുടക്കും
alternatetext

ബിഎസ്‌എൻഎല്‍ ജീവനക്കാർ ഇന്ന് പണിമുടക്കും. പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലിനെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയില്‍ പ്രതിഷേധിച്ചാണ് ബിഎസ്‌എൻഎല്‍ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ബിഎസ്‌എൻഎല്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഇന്ന് പണിമുടക്ക് നടത്തുന്നത്.

കേന്ദ്രസർക്കാർ നടപടിയില്‍ പ്രതിഷേധിച്ച്‌ ബിഎസ്‌എൻഎല്‍ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബി എസ് എൻ എല്‍ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം വിജയകുമാർ അഭ്യർത്ഥിച്ചു.ഇന്നത്തെ ഒരു ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കാൻ ബിഎസ്‌എൻഎല്‍ എംപ്ലോയീസ് യൂണിയൻ ജീവനക്കാരോട് ആഹ്വാനം ചെയ്തു.

ബിഎസ്‌എൻഎല്‍ ജീവനക്കാർക്ക് ശമ്ബളപരിഷ്കരണവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന കേന്ദ്രസർക്കാർ സമീപനം തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ രാജ്യ വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ജീവനക്കാരുടെ കത്തുന്ന പ്രശ്‌നങ്ങളായ വേതന പരിഷ്‌കരണം, 4ജി, 5ജി ബിഎസ്‌എൻഎല്‍, പുതിയ പ്രൊമോഷൻ നയം, മാനവശേഷി പുനഃസംഘടിപ്പിക്കല്‍, പെൻഷൻ പരിഷ്‌കരണം, കരാർ തൊഴിലാളികളുടെ ആവശ്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും.

നേതാക്കള്‍ മിക്കവാറും എല്ലാ സർക്കിളുകളിലും മീറ്റിംഗുകളെ അഭിസംബോധന ചെയ്യുകയും ജീവനക്കാരെ സജ്ജരാക്കുകയും ചെയ്തിട്ടുണ്ട്. പണിമുടക്കില്‍ ജീവനക്കാരെ പൂർണമായി അണിനിരത്താനും വിജയിപ്പിക്കാനും അവസാന നിമിഷം പരിശ്രമിക്കണമെന്ന് സർക്കിളുകളോടും ജില്ലാ യൂണിയനുകളോടും ആഹ്വാനം ചെയ്തു