എക്‌സാലോജിക് നല്‍കിയ ഹർജി കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി

എക്‌സാലോജിക് നല്‍കിയ ഹർജി കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി
alternatetext

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) അന്വേഷണം സ്റ്റേ ചെയ്യാൻ എക്‌സാലോജിക് നല്‍കിയ ഹർജി കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അതുവരെ അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ പാടില്ല. അതേസമയം, എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ട രേഖകള്‍ എക്സാലോജിക് കൈമാറണമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് നിർദ്ദേശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്ബനിയാണ് എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. അറസ്റ്റിന് ഉദ്ദേശ്യമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍, രേഖകള്‍ ഹാജരാക്കാൻ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. ഫെബ്രുവരി 15നകം രേഖകള്‍ നല്‍കാമെന്ന് വീണയുടെ കമ്ബനി പറഞ്ഞു.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സി.എം.ആർ.എല്‍ 135 കോടി നല്‍കിയെന്ന് ആദായനികുതി വകുപ്പിനോട് വെളിപ്പെടുത്തിയെന്നും എക്സാലോജികിന് നല്‍കിയ 1.72 കോടി ഇതില്‍പ്പെട്ടതാണെന്നും എസ്.എഫ്.ഐ.ഒ അറിയിച്ചു. എക്സാലോജിക് ഒരു സേവനവും നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി