സ്വവർഗ പങ്കാളിയുടെ മൃതദേഹം വിട്ടുനൽകണമെന്ന ആവശ്യവുമായി സുഹൃത്ത് കോടതിയെ സമീപിച്ചു

സ്വവർഗ പങ്കാളിയുടെ മൃതദേഹം വിട്ടുനൽകണമെന്ന ആവശ്യവുമായി സുഹൃത്ത് കോടതിയെ സമീപിച്ചു
alternatetext

കൊച്ചി: ഫ്ലാറ്റിൽ നിന്നു വീണുമരിച്ച കണ്ണൂർ സ്വദേശി മനുവിന്റെ മൃതദേഹം വിട്ടുനൽകണമെന്ന ആവശ്യവുമായി സ്വവർഗ്ഗപങ്കാളിയായ സുഹൃത്ത് കോടതിയെ സമീപിച്ചു. സ്വവർഗ പങ്കാളി ജെബിൻ നൽകിയ ഹർജി പരിഗണിച്ച കോടതി മനുവിന്റെ മരണത്തോട് അനുബന്ധിച്ചുള്ള ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയും മനുവിന്റെ മാതാപിതാക്കളുടെ അഭിപ്രായവും രേഖപ്പെടുത്തിയ ശേഷം തീരുമാനിക്കും.