ശാസ്താംകോട്ട : എസ്എഫ്ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിക്കുകയും, പണം തട്ടിയെടുക്കുകയും ചെയ്ത ശേഷം വഞ്ചിക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പടിഞ്ഞാറെ കല്ലട നടുവിലക്കര കവളിക്കൽ വീട്ടിൽ വിശാഖ് കല്ലട ആണ് റിമാന്റിലുള്ളത്.
പട്ടികജാതിക്കാരിയും, കോളേജ് വിദ്യാർത്ഥിനിയും, സാമ്പത്തിക നിലവാരമുള്ള കുടുംബത്തിലെ അംഗമാണ് പീഡനത്തിനിരയായ പെൺകുട്ടി .ഇവരിൽ നിന്നും പലപ്പോഴായി ഒൻപത് ലക്ഷം ഇത് രൂപയും തട്ടിയെടുത്തിരുന്നു. യാതൊരുതൊഴിലും ഇല്ലാതിരുന്ന പ്രതി ഒരു വർഷമായി ആഡംബര ജീവിതമാണ് നയിച്ചിരുന്നത് ഈ പണം കൊണ്ടായിരുന്നു. ഇയ്യാൾ ഉപയോഗിച്ചിരുന്ന എൻഫീൽഡ് ബുള്ളറ്റിന്റെ സി.സി അടച്ചിരുന്നതും വിദ്യാർത്ഥിനിയുടെ പണം ഉപയോഗിച്ചായിരുന്നു എന്ന് കെണ്ടെത്തിയിട്ടുണ്ട്.
ശാസ്താംകോട്ട കായൽ തീരത്തെ മുളങ്കാടുകളായിരുന്നു ഇവരുടെ വിഹാരകേന്ദ്രം.ഇവിടേക്ക് പ്രതി നിർബന്ധിച്ചായിരുന്നു പെൺകുട്ടിയെ കൊണ്ടുപോയിരുന്നത്.ഒരു വർഷമായി പീഡിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പ്രതി പിന്മാറിയതിനെ തുടർന്നാണ് പരാതി നൽകിയത്.എസ്.സി/എസ്.ടി വകുപ്പുകളും പ്രതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.’മാതൃകം പരിപാടിയുടെ ഭാഗമായാണ് ഇയ്യാൾ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും.ശാസ്താംകോട്ട ഡിവൈഎസ്പി ജയകുമാറിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ടപൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്