പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടെന്ന് പരാതി. വിദ്യാർഥിനി അടുത്തിടെ സ്കൂളില്‍ പോകാതിരുന്നതോടെ രക്ഷിതാക്കള്‍ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയയാക്കി. വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു യുവാവ് പരിചയപ്പെടുകയും ഇതിനുശേഷം ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തുപോകുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവാവിന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ചൂക്ഷണം ചെയ്തുവെന്നാണ് പരാതി.
കൗണ്‍സിലിംഗിലാണ് കുട്ടി ചൂക്ഷണത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സിഡബ്ല്യുസിയില്നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവിയാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പ്രാഥമിക വിവരം. പ്രതികളെന്നു സംശയിക്കുന്നവരുടെ പേരും ഫോണ്‍ നന്പരും ഉള്‍പ്പെടെ സിഡബ്യുസി പോലീസിനു കൈമാറിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഇവരില്‍ പ്രായപൂർത്തിയാകത്തവർ ഉണ്ടെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്.