കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറെ ആക്രമിച്ച സംഭവം:ഒരാളെക്കൂടി പോലീസ് അറസ്റ്റു ചെയ്തു

കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറെ ആക്രമിച്ച സംഭവം:ഒരാളെക്കൂടി പോലീസ് അറസ്റ്റു ചെയ്തു
alternatetext

കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെക്കൂടി പോലീസ് അറസ്റ്റു ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര അന്‍സാര്‍ അസീസിനെ (26)യാണു കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്.

പരാതിയെത്തുടര്‍ന്നു കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കൂട്ട് പ്രതികളായ അബ്ദുള്‍ റഫീക്ക്, ആഷിദ് യൂസഫ് എന്നിവരെ നേരത്തെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ കൂടി ഇപ്പോള്‍ പോലീസിന്‍റെ പിടിയിലാവുന്നത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഒന്‍പതിനു വൈകുന്നേരത്തോടെ കാഞ്ഞിരപ്പള്ളി ബസ് സറ്റാന്‍ഡില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ എത്തിയ കെഎസ്‌ആര്‍ടിസി ബസ് മുന്‍പോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസുകാരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഈ സമയം സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കെഎസ്‌ആര്‍ടിസി ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇതിനുശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്നു കടന്നു കളയുകയുകയായിരുന്നു.