മാനന്തവാടി: മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങി മദിച്ചു നടന്നിരുന്ന തണ്ണീർ കൊമ്പൻ എന്ന കാട്ടുകൊമ്പനെ കഴിഞ്ഞ ദിവസമാണ് അധികൃതർ മയക്കുവെടി വെച്ച് പിടികൂടിയത്.
തുടർന്ന് കർണാടകയിലെ വനമേഖലയിൽ തുറന്നു വിടുന്നതിനുവേണ്ടി കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ട് ഏതാനും സമയങ്ങൾക്കുള്ളിൽ തന്നെ തണ്ണീർക്കൊമ്പൻ ചരിഞ്ഞതായാണ് കർണാടക വനംവകുപ്പ് നൽകുന്ന വിവരം. കർണാടകയ്ക്ക് കൈമാറിയ ആന തീർത്തും അവശനായിരുന്നു എന്നും ആനയുടെ കാലിന് പരിക്ക് ഉണ്ടായിരുന്നു എന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.