പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയ രാജാക്കാട് സ്വദേശി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.

പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയ രാജാക്കാട് സ്വദേശി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.
alternatetext

കോതമംഗലം: ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ്(18) ആണ് പെരിയാർവാലി ഹൈലെവൽ കനാലിൽ മുങ്ങി മരിച്ചത്. പഠനത്തിന്റെ ഭാഗമായി നാഗഞ്ചേരിയിലുള്ള അമ്മവീട്ടിൽ താമസിച്ച് വന്നിരുന്ന അഖിലേഷ് വൈകിട്ട് ആറരമണിയോടെ ബന്ധുവിനൊപ്പം കനാലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.

ഹൈലൈവൽ കനാലിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട അഖിലേഷ് മരണത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് കോതമംഗലത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സ്കൂബാസംഘമാണ് തിരച്ചിൽ നടത്തി അഖിലേഷിന്റെ മൃതദേഹം കണ്ടെടുത്തത്.