ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് ഇന്ന് നിയമസഭയില്‍ തുടക്കം.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് ഇന്ന് നിയമസഭയില്‍ തുടക്കം.
alternatetext

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് ഇന്ന് നിയമസഭയില്‍ തുടക്കം. രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം ഒരു മിനുട്ടും 17 സെക്കൻഡിലും ഒതുക്കിയായിരുന്നു ഗവർണറുടെ നടപടി. നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയും അവസാന ഖണ്ഡികയില്‍ വായിച്ച ഗവർണറുടെ നടപടി ഭരണപക്ഷവും പ്രതിപക്ഷവും വിമർശിച്ചിരുന്നു. ഇക്കാര്യങ്ങളും ചർച്ചയില്‍ അംഗങ്ങള്‍ ഉന്നയിക്കും.

ഗവർണറുടെ നിലമേല്‍ സംഭവങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് നന്ദിപ്രമേയ ചർച്ച. സർക്കാറിന്റെ നയം പറഞ്ഞ ഗവർണർക്ക് സഭയുടെ നന്ദിയാണ് പറയേണ്ടത്. ഗവർണർ-സർക്കാർ പോര് നടക്കുന്നതിനിടെയായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്കായി നിയമസഭ ഇന്നു മുതല്‍ 3 ദിവസമാണ് സമ്മേളിക്കുക.