കടക്കെണി മൂലം ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിൻ്റെ വായ്പ കുടിശിക സ്വീകരിക്കാതിരുന്നതിൽ പ്രതിഷേധിച്ച് പട്ടികജാതി-വർഗ്ഗ വികസന കോർപ്പറേഷൻ ഓഫിസിൽ ബിജെപി സമരം നടത്തി.കോർപ്പറേഷനിൽ നിന്ന് വായ്പ എടുത്ത 60000 രൂപയിൽ 15000 തിരിച്ചടച്ചു.കുടിശികയായ 17000 രൂപയ്ക്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. വായ്പ തുക പൂർണ്ണമായി അടച്ചു തീർക്കാൻ സുരേഷ് ഗോപി പണം നൽകുകയും അതുമായി ബിജെപി പ്രവർത്തകർക്ക് ഒപ്പമാണ് പ്രസാദിൻ്റെ ഭാര്യ ഓമനയും മക്കളും കോർപ്പറേഷൻ ഓഫീസിലെത്തിയത് .
വായ്പ തിരിച്ചടവ് മരവിപ്പിച്ചു എന്ന് പറഞ്ഞ് പണം സ്വീകരിച്ചില്ല. എം. ഡി അടക്കക്കുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടും കുടിശിക അടച്ചു തീർക്കാൻ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രസാദിൻ്റെ കുടുംബവും ബി.ജെപി പ്രവർത്തകരും ജില്ലാ പ്രസിഡൻ്റ് എം വി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു.വായ്‌പ്പാ തിരിച്ചടയ്ക്കാൻ അനുവദിക്കാതിരിക്കുകയും വായ്പ എഴുതു തള്ളാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് പ്രസാദിൻ്റെ കുടുംബത്തോട് സർക്കാർ കാണിക്കുന്ന കടുത്ത ക്രൂരതയാണ് ,രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും ബി.ജെപി ജില്ലാ പ്രസിഡൻ്റ് എം.വി ഗോപകുമാർ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനുരുദ്ധൻ ,ഗോപൻ ചെന്നിത്തല ,കണ്ണൻ തിരുവമ്പാടി ,ശിവരാജൻ ആലപ്പുഴ നഗരസഭാ കൗൺസിലർ ഹരികൃഷ്ണൽ ,സുമേഷ് ,എ ഡി പ്രസാദ് ,ഹരിനാരായണൻ ,സുമിത്ര.ആർ ഹരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
സുരേഷ് ഗോപിയും പട്ടികജാതി ക്ഷേമ വകുപ്പു മന്ത്രി കെ രാധാകൃഷ്ണനും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വായ്പ പൂർണ്ണമായി എഴുതിതള്ളുമെന്ന് മന്ത്രി ഉറപ്പുനൽകി.ഇതിനെ തുടർന്ന് സമരം അവസാനിച്ചിച്ചു