ക്ഷീരകര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കം.

ക്ഷീരകര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കം.
alternatetext

ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരകര്‍ഷക സംഗമം – ‘പടവ് 2024’ ഫെബ്രുവരി 16, 17 തീയതികളിലായി ഇടുക്കി ജില്ലയിലെ അണക്കരയില്‍ നടത്തും. 2022-2023 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ പശ്ചാത്തലത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാനം, മേഖല, ജില്ല അടിസ്ഥാനത്തില്‍ ജനറല്‍, വനിത, എസ് സി- എസ് റ്റി വിഭാഗത്തില്‍ ഉള്‍പ്പെട്ട ക്ഷീരകര്‍ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള ‘ക്ഷീരസഹകാരി’ അവാര്‍ഡിന് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീരകര്‍ഷകര്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും നല്‍കും.   2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച അപ്‌കോസ /നോണ്‍ അപ്‌കോസ് ക്ഷീരസംഘങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ‘ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ്’ നല്‍കുന്നതിനുള്ള അപേക്ഷകളും ക്ഷണിച്ചു.

ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും ലഭിക്കും. ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും. ഫോണ്‍- 0471 2445749, 2445799.