എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട് അടിമുടി ദുരൂഹം’;വീണാ വിജയന്റെ കമ്ബനിയെ കുടുക്കി ROC പ്രാഥമിക റിപ്പോര്‍ട്ട്

എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട് അടിമുടി ദുരൂഹം'
alternatetext

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്ബനിയായ എക്‌സാലോജിക്കിനെ വെട്ടിലാക്കി ആര്‍.ഒ.സി. (രജിസ്ട്രാര്‍ ഓഫ് കമ്ബനീസ്) യുടെ റിപ്പോര്‍ട്ട്. എക്‌സാലോജിക് -സി.എം.ആര്‍.എല്‍. ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാട് വിവരം സി.എം.ആര്‍.എല്‍. മറച്ചുവെച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍.ഒ.സിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.

വീണാ വിജയനെയും എക്‌സാലോജിക്കിനെയും അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബംഗളൂരു രജിസിട്രാര്‍ ഓഫ് കമ്ബനീസാണ് നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആര്‍ഒസി റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.കൈപ്പറ്റിയ പണവുമായി ബന്ധപ്പെട്ട് ജിഎസ്ടി രേഖകള്‍ മാത്രമാണ് എക്സാലോജിക്ക് ഹാജരാക്കിയത്. ഇതിനെപ്പറ്റി മാത്രമാണ് വിശദീകരണം നല്‍ക്കിയതെന്നും ആര്‍ഒസി ചൂണ്ടിക്കാട്ടി. സെക്ഷൻ 447, സെക്ഷൻ 448, എന്നീ വകുപ്പുകള്‍ ചുമത്തി എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു