‘ഒരു വാഹനം, ഒരു ഫാസ്ടാഗ്’;മാറ്റങ്ങൾ വരുത്തി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

'ഒരു വാഹനം, ഒരു ഫാസ്ടാഗ്';മാറ്റങ്ങൾ വരുത്തി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
alternatetext

വാഹനങ്ങളുടെ ടോള്‍ എളുപ്പത്തില്‍ ശേഖരിക്കുന്നതിനും ടോള്‍ ബൂത്തുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിനും, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) കൊണ്ടുവരുന്ന പുതിയ പദ്ധതിയാണ്. ‘ഒരു വാഹനം, ഒരു ഫാസ്ടാഗ്’ ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്‌ടാഗ് കാര്‍ഡ് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം.

ജനുവരി 31-നകം നാഷണല്‍ ഹൈവേ അതോറിറ്റി ഫാസ്‌ടാഗ് ഉപയോക്താക്കളോട് KYC പൂര്‍ത്തിയാക്കാൻ അഭ്യര്‍ഥിച്ചിരിക്കുകയാണ്‌ഇപ്പോള്‍. റിസര്‍വ് ബാങ്കിന്റെ (RBI) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഈ തീരുമാനം. ജനുവരി 31 ന് ശേഷം, മതിയായ ബാലൻസ് ഉള്ളതും എന്നാല്‍ അപൂര്‍ണമായ കെ വൈ സി ഉള്ളതുമായ ഫാസ്ടാഗുകള്‍ ബാങ്കുകള്‍ നിര്‍ജീവമാക്കുകയോ കരിമ്ബട്ടികയില്‍ പെടുത്തുകയോ ചെയ്യുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ടോള്‍ പ്ലാസകളിലെ തടസങ്ങള്‍ ഒഴിവാക്കാൻ ഏറ്റവും പുതിയ ഫാസ്‌ടാഗിന്റെ കെ വൈ സി ഉടൻ പൂര്‍ത്തിയാക്കുകയും ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം പ്രയോഗിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍, ടോള്‍ ബൂത്തുമായി ബന്ധപ്പെടുക അല്ലെങ്കില്‍ ബാങ്കിന്റെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ വിളിക്കുക. ജനുവരി 31-നകം കെ വൈ സി പൂര്‍ത്തിയാക്കാത്ത പഴയ ഫാസ്‌ടാഗുകള്‍ നിര്‍ത്തലാക്കും.

റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് ടോള്‍ ശേഖരണ സംവിധാനമാണ് ഫാസ്ടാഗ്. ഇത് വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനില്‍ പതിപ്പിക്കുകയും ടോള്‍ ബൂത്തില്‍ സ്ഥാപിച്ചിരിക്കുന്ന സെൻസറിനടുത്തെത്തുമ്ബോള്‍ സ്വമേധയാ നിരക്കുകള്‍ ശേഖരിക്കുകയും ടോള്‍ ഗേറ്റുകള്‍ തുറക്കുകയും ചെയ്യുന്നു.