അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ 55 രാജ്യങ്ങളില്‍ നിന്ന് അംബാസഡര്‍മാരും പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെടെ നൂറോളം പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തുമെന്ന് വേള്‍ഡ് ഹിന്ദു ഫൗണ്ടേഷൻ സ്ഥാപകനും അദ്ധ്യക്ഷനുമായ സ്വാമി വിജ്ഞാനാനന്ദ് അറിയിച്ചു. ശ്രീരാമന്റെ വംശജയെന്ന് കരുതുന്ന കൊറിയൻ രാജ്ഞിയെയും ക്ഷണിച്ചിട്ടുണ്ട്.
അര്‍ജന്റീന, ഓസ്‌ട്രേലിയ, ബെലറൂസ്, ബോട്സ്വാന, കാനഡ, കൊളംബിയ, ഡെൻമാര്‍ക്ക്, ഡൊമിനിക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഫിജി, ഫിൻലൻഡ്, ഫ്രാൻസ്, ജര്‍മനി, ഘാന, ഗയാന, ഹോംഗ് കോംഗ്, ഹംഗറി, ഇൻഡോനേഷ്യ, അയര്‍ലൻഡ്, ഇറ്റലി, ജമൈക്ക, ജപ്പാൻ, കെനിയ, കൊറിയ, മലേഷ്യ, മലാവി, മൗറീഷ്യസ്, മെക്സികോ, മ്യാൻമര്‍, നെതര്‍ലൻഡ്സ്, ന്യൂസീലൻഡ്, നൈജീരിയ, നോര്‍വേ, സിയെറാ ലിയോണ്‍, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക, സ്‌പെയിൻ, ശ്രീലങ്ക, സുരിനാം, സ്വീഡൻ, തായ്വാൻ, ടാൻസാനിയ, തായ്ലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വെസ്റ്റ് ഇൻഡീസ്, യുഗാണ്‍ഡ, യു.കെ, യു.എസ്.എ, വിയറ്റ്നാം, സാംബിയ തുടങ്ങിയ രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥ കണക്കിലെടുത്ത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളോട് നേരത്തെ എത്താൻ പറഞ്ഞിട്ടുണ്ട്. അവര്‍ 20ന് ലക്‌നൗവിലും അടുത്ത ദിവസം വൈകിട്ട് അയോദ്ധ്യയിലും എത്തുമെന്നും വിജ്ഞാനാനന്ദ് അറിയിച്ചു.