ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ താല്‍ക്കാലിക നിയമനം.

ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ താല്‍ക്കാലിക നിയമനം.
alternatetext

തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകന്റെ പ്രായം 50 വയസ്സില്‍ താഴെയായിരിക്കണം.

കാഴ്ച തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ്, ഭാരവാഹനങ്ങളായ ബസ്, ടാങ്കര്‍ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്ജ് തുടങ്ങിയവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ഭാരവാഹനങ്ങള്‍ ഓടിച്ചതിന്റെ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 22ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകുക. ഫോണ്‍: 0484 2777489