ലഹരിമരുന്ന് വില്‍പന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു

ലഹരിമരുന്ന് വില്‍പന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു
alternatetext

കൊച്ചി: കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28) ആണ് പിടിയിലായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. കാലടിയില്‍ നിന്നാണ് ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗര്‍ അറസ്റ്റിലാകുന്നത്.

യുവതി കൈവശം വച്ചിരുന്ന 20 ഗ്രാം കഞ്ചാവും മൂന്ന് ഗ്രാം എംഡിഎംഎയും എക്സൈസ് പരിശോധനയില്‍ പിടികൂടി. ലഹരി വില്‍പന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു