മൂന്നാർ: ചിട്ടിവാര എസ്റ്റേറ്റിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെ പീഡിപ്പിച്ചു. സംഭവത്തിൽ ഒളിവിൽ പോയ ഝാർഖണ്ഡ് സ്വദേശിയായ സെലനു വേണ്ടി പോലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്.
ഝാര്‍ഖണ്ഡ് സ്വദേശിനിയായ ബാലിക വീട്ടിൽ തനിച്ചിരുന്ന സമയത്ത് പ്രതി സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പു നടന്ന സംഭവത്തിൽ തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് അനുഭവപ്പെട്ട ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം നടത്തിയ പരിശോധനയിലാണ് പീഡനവിവരം വീട്ടുകാര്‍ അറിയുന്നത്.
തുടർന്ന് മൂന്നാര്‍ പൊലീസില്‍ നൽകിയ പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ കേസിന്റെ വിവരങ്ങൾ അറിഞ്ഞ പ്രതി ഒളിവിൽ പോവുകയായിരുന്നു.