കൊച്ചിൻ കാർണിവല്ലിലെ ഗവർണറും തൊപ്പിയും എന്ന നാടകത്തിന് ആർഡിഒയുടെ വിലക്ക്.

കൊച്ചിൻ കാർണിവല്ലിലെ ഗവർണറും തൊപ്പിയും എന്ന നാടകത്തിന് ആർഡിഒയുടെ വിലക്ക്
alternatetext

കൊച്ചി: പുതുവത്സരത്തോടെ അനുബന്ധിച്ച് നടക്കുന്ന കൊച്ചിൻ കാർണിവലിൽ വെള്ളിയാഴ്ച നടത്താനിരുന്ന ഗവർണറും തൊപ്പിയും എന്ന നാടകത്തിന് ആർഡിഒ വിലക്കേർപ്പെടുത്തി. നിലവിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഭരണാധികാരികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് നാടകവും അതിന്റെ പേരും എന്ന് ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർഡിഓ നടപടി സ്വീകരിച്ചിരിക്കുന്നത്.

നാടകത്തിൽ ഗവർണർ എന്ന പദം ഉപയോഗിക്കരുതെന്നും, കേന്ദ്ര-സംസ്ഥാന ഭരണാധികാരികളെ അധിക്ഷേപിക്കുകയോ, അനുകരിക്കുകയോ ചെയ്യുന്ന രീതിയിലും, മത-രാഷ്ട്രീയ വൈരുദ്ധ്യം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള യാതൊന്നും നാടകത്തിൽ ഉണ്ടാകരുതെന്നും ആർഡിഓയുടെ ഉത്തരവിൽ ഉണ്ട്.

എന്നാൽ വിലക്കേർപ്പെടുത്തിയ നാടകത്തിലെ ഒരു വാക്ക്മാറ്റം പോലും നാടകത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കൊച്ചി നാട്ടക്ക് കാപ്പിരി കൊട്ടകയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. മാത്രമല്ല സർക്കാരിന്റെ അനുമതിയോടെ മറ്റൊരു ദിവസം ഈ നാടകം പ്രദർശിപ്പിക്കും എന്നും അവർ പ്രതികരിച്ചു.