മന്ത്രി കെ. രാധാകൃഷ്ണനെ അധിക്ഷേപിച്ച്‌ ഫേസ്ബുക് പോസ്റ്റ്; പരുമല സ്വദേശിക്കെതിരെ കേസെടുത്തു

മന്ത്രി കെ. രാധാകൃഷ്ണനെ അധിക്ഷേപിച്ച്‌ ഫേസ്ബുക് പോസ്റ്റ്; പരുമല സ്വദേശിക്കെതിരെ കേസെടുത്തു
alternatetext

തിരുവല്ല: ശബരിമല സന്ദര്‍ശനത്തിനിടെ സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പരുമല സ്വദേശിക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു. പരുമല ഇടയ്ക്കാട്ട് വീട്ടില്‍ ശരത്ത് നായര്‍ക്കെതിരെയാണ് കേസെടുത്തത്.

ഡി.വൈ.എഫ്.ഐ പരുമല മേഖല സെക്രട്ടറി നല്‍കിയ പരാതിയിലാണ് ഐ.പി.സി 153 (എ)യും പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുത്തത്. മണ്ഡലപൂജയോട് അനുബന്ധിച്ച്‌ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന വേളയില്‍ മന്ത്രി സോപാനത്ത് നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിടുകയായിരുന്നു.

ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പുളിക്കീഴ് എസ്.എച്ച്‌.ഒ ഇ. അജീബ് പറഞ്ഞു.