പത്തനംതിട്ട : രാമക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകണമോ എന്നുള്ളത് വ്യക്തിപരമായി തീരുമാനിക്കേണ്ടതാണെന്ന് ശശി തരൂര്‍ എം.പി. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി മതവിശ്വാസത്തിന് എതിരല്ല. ക്ഷണം കിട്ടിയവര്‍ തന്നെ തീരുമാനം എടുക്കട്ടെ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് താൻ രാമക്ഷേത്രം സന്ദര്‍ശിക്കാൻ ഉദ്ദേശിക്കുന്നില്ല. സന്ദര്‍ശിച്ചാല്‍ ജനം അത് വേറെ രീതിയില്‍ എടുക്കും.
രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ഉള്‍പ്പെടെ എല്ലാം ബി.ജെ.പി. പ്രചാരണായുധമാക്കി. ബി.ജെ.പി.യുടെ രാഷ്ട്രീയകളിയാണ് ഇത്. വാഗ്ദാനം ചെയ്തപോലെ യുവാക്കള്‍ക്ക് ജോലിയുണ്ടോ എന്നാണ് കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കേണ്ടത്. ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെട്ടോ എന്നും ചിന്തിക്കണം. തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ഥിയായാല്‍ ജനം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.