കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാ
alternatetext

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 2024 സീസണിലേക്ക് ഉണ്ടക്കൊപ്രയുടെ താങ്ങുവില ക്വിന്‍റലിന് 250 രൂപയും മില്ലിംഗ് കൊപ്രയുടേത് 300 രൂപയുമാണു വര്‍ധിപ്പിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാന്പത്തികകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണു തീരുമാനമെടുത്തത്.

ഉണ്ടക്കൊപ്രയുടെ താങ്ങുവില 12,000 രൂപയും മില്ലിംഗ് കൊപ്രയുടേത്11,160 രൂപയും ആകും. 2023 സീസണില്‍ 1.33 ലക്ഷം ടണ്‍ കൊപ്രയാണ് സര്‍ക്കാര്‍ സംഭരിച്ചത്. ഇതിനായി 1,493 കോടി രൂപ ചെലവായി. 2022 സീസണെ അപേക്ഷിച്ച്‌ കൊപ്രാ സംഭരണത്തില്‍ 227 ശതമാനം വര്‍ധനയുണ്ടായി. കേരളവും തമിഴ്നാടുമാണു മില്ലിംഗ് കൊപ്രയുടെ ഉത്പാദനത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.