നേര്യമംഗലം: ദേശസാൽകൃത ബാങ്കിന്റെ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം നൽകി പണം തട്ടിയെടുത്ത കേസിലെ പ്രതിയെ ഊന്നുകൽ പോലീസ് പിടികൂടി. ഇടുക്കി മണിയാറൻകുടി കുന്നത്ത് വീട്ടിൽ അഖിൽ ബിനുവാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ആറ് മുക്കുപണ്ടവളകൾ പണയം നൽകി ഒരു ലക്ഷത്തി അറുപത്തിമൂവായിരം രൂപയാണ് നേര്യമംഗലത്തെ ദേശസാൽകൃത ബാങ്കിന്റെ ബ്രാഞ്ചിലൂടെ പ്രതി തട്ടിയെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയിലും, മാർച്ചിലും, സെപ്തംബറിലും ആയി ആറു മുക്കുപണ്ടവളകളാണ് പ്രതി പണയം വച്ചത്. കോട്ടയം വെസ്റ്റ്, ഇടുക്കി പോലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാനമായ കേസുകളുണ്ട്