പോലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തു

പോലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തു
alternatetext

തൃശൂര്‍: ചാലക്കാടിയില്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസെടുത്തു. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെയാണ് കേസെടുത്തത്. ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് ഹസൻ ഭീഷണി മുഴക്കിയത്.

“കുട്ടികളോട് ഇങ്ങനെ പെരുമാറിക്കഴിഞ്ഞാല്‍ രണ്ട് കൈയ്യും കാലും തല്ലിയൊടിക്കും. വിയ്യൂരില്‍ കിടന്നാലും കണ്ണൂരില്‍ കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങള്‍ക്കത് പുല്ലാണ്. ഏതെങ്കിലും ജയില്‍ കാണിച്ചോ ലാത്തി കാണിച്ചോ എസ്‌എഫ്‌ഐയെ തടയാമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ മണ്ടന്മാരുടെ സ്വര്‍ഗത്തിലാണ് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്’- എന്നാണ് ഹസന്‍ മുബാറക് പറഞ്ഞത്