തിരുവനന്തപുരം: വിവാദങ്ങള്‍ക്കും സംഘര്ഷങ്ങള്ക്കുമിടയില് സര്‍ക്കാരിന്റെ നവകേരള സദസിന് സമാപനം. നവംബര്‍ 18നു കാസര്‍ഗോഡ് നിന്നും ആരംഭിച്ച നവകേരള സദസ് 136 മണ്ഡലങ്ങളില്‍ പര്യടനം നടത്തി ഇന്നലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പരിപാടികളോടെയാണു സമാപിച്ചത്. നവകേരള സദസിന്റെ ഭാഗമായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്.
സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെതുടര്ന്നുണ്ടായ തടസം മൂലം എറണാകുളം ജില്ലയിലെ നാലുമണ്ഡലങ്ങളിലെ സദസ് മാറ്റിവച്ചിട്ടുണ്ട്. ജനുവരി ഒന്ന് രണ്ട് തീയതികളില്‍ അവിടെയും നവകേരള സദസ് നടക്കും