കെ.എസ്‌.ആര്‍.ടി.സിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായമായി 20 കോടി 

 കെ.എസ്‌.ആര്‍.ടി.സിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായമായി 20 കോടി 
alternatetext

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. പെൻഷൻ വിതരണത്തിന്‌ കഴിഞ്ഞ ആഴ്‌ചയില്‍ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടിയും നല്‍കി.

ഈ മാസം 121 കോടി രൂപയാണ്‌ കോര്‍പറേഷന്‌ സര്‍ക്കാര്‍ നല്‍കിയത്‌. ഒമ്ബത്‌ മാസത്തിനുള്ളില്‍ 1350 കോടിയും. ഈ വര്‍ഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടി രൂപയാണ്‌.