ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐഎസ്‌ആര്‍ഒ 

ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐഎസ്‌ആര്‍ഒ 
alternatetext

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാൻ എസ്. സോമനാഥ്. ഭൂമിയുടെയും സൂര്യന്‍റെയും ഇടയിലുള്ള ലഗ്രാഞ്ച് (എല്‍ 1) പോയിന്‍റിലാണ് പേടകം എത്തിച്ചേരുക. ഭൂമിയുടെയും സൂര്യന്‍റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. പേടകം ലഗ്രാഞ്ച് പോയിന്‍റില്‍ എത്തുന്നതിന്‍റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും സോമനാഥ് വ്യക്തമാക്കി.

ആദിത്യ എല്‍1 ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനു മുഴുവൻ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. സൂര്യന്‍റെ ചലനാത്മകതയെ കുറിച്ചും അത് മനുഷ്യ ജീവിതത്തെ ഏത് വിധത്തില്‍ ബാധിക്കുന്നുവെന്നും മനസിലാക്കാൻ ഈ വിവരങ്ങള്‍ ഉപയോഗപ്പെടുമെന്നും എസ്. സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.