ഇടുക്കി: ആറുവയസുള്ള പെൺകുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കുകയും, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കോടതി വെറുതെ വിട്ട നടപടിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിധിവന്ന സാഹചര്യത്തിൽ ഒട്ടൊരുപാട് പഴികളും ചീത്തവിളികളും കേൾക്കേണ്ടി വന്ന ഉദ്യോഗസ്ഥനാണ് ടി.ഡി.സുനിൽകുമാർ. നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചത് .
പ്രതിയെ വെറുതെ വിട്ട നടപടിയിൽ ഏറെ പഴി കേൾക്കേണ്ടിവന്ന ഉദ്യോഗസ്ഥനാണ് റ്റി.ഡി.സുനിൽകുമാർ. കൂടാതെ പോലീസിന്റെ ഭാഗത്തെ നിഷ്പക്ഷതയും ഒപ്പം അന്വേഷണ ഉദ്യോഗസ്ഥനായ തന്റെ നിരപരാധി തെളിയിക്കുക എന്നതിനൊപ്പം പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അപ്പീൽ നൽകിയത് എന്ന് സുനിൽകുമാർ പ്രതികരിച്ചു.